Activities & Programs

15

November

2021

Our achievement

KMCC Qatar was honoured by The Human Rights Department of the Ministry of Interior in recognition of humanitarian services rendered. The ceremony was held to honour the Heads of Arab and Non-Arab Communities on the occasion of Qatar Human Rights Day and International Day of Tolerance (2021 November).

Other Indian associations honoured were ICC, ICBF & FINQ. KMCC would like to thank the State of Qatar & the Ministry of Interior for this recognition and also the Embassy of India, KMCC members, volunteers and sponsors for their continued support and encouragement.

17

November

2021

18

November

2021

Give a Hand to make the world better

Other Indian associations honoured were ICC, ICBF & FINQ. KMCC would like to thank the State of Qatar & the Ministry of Interior for this recognition and also the Embassy of India, KMCC members, volunteers and sponsors for their continued support and encouragement.

Every Second Until the Event

KMCC Qatar was honoured by The Human Rights Department of the Ministry of Interior in recognition of humanitarian services rendered. The ceremony was held to honour the Heads of Arab and Non-Arab Communities on the occasion of Qatar Human Rights Day and International Day of Tolerance (2021 November).

Responsive Web Design #11

നമ്മുടെ നേട്ടം


മാനുഷിക സേവനങ്ങളെ മാനിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ മനുഷ്യാവകാശ വകുപ്പ് കെഎംസിസി ഖത്തറിനെ ആദരിച്ചു. ഖത്തർ മനുഷ്യാവകാശ ദിനത്തിലും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിലും (2021 നവംബർ) അറബ്, അറബ് ഇതര സമൂഹങ്ങളുടെ തലവന്മാരെ ആദരിക്കുന്നതിനാണ് ചടങ്ങ്. ICC, ICBF, FINQ എന്നിവയായിരുന്നു ആദരിക്കപ്പെട്ട മറ്റ് ഇന്ത്യൻ അസോസിയേഷനുകൾ. ഈ അംഗീകാരത്തിന് ഖത്തർ സംസ്ഥാനത്തിനും ആഭ്യന്തര മന്ത്രാലയത്തിനും ഇന്ത്യൻ എംബസി, കെഎംസിസി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ എന്നിവരുടെ തുടർച്ചയായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും കെഎംസിസി നന്ദി അറിയിക്കുന്നു.

Responsive Web Design #11

ലോകത്തെ മികച്ചതാക്കാൻ ഒരു കൈ നൽകുക


ICC, ICBF, FINQ എന്നിവയായിരുന്നു ആദരിക്കപ്പെട്ട മറ്റ് ഇന്ത്യൻ അസോസിയേഷനുകൾ. ഈ അംഗീകാരത്തിന് ഖത്തർ സംസ്ഥാനത്തിനും ആഭ്യന്തര മന്ത്രാലയത്തിനും ഇന്ത്യൻ എംബസി, കെഎംസിസി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ എന്നിവരുടെ തുടർച്ചയായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും കെഎംസിസി നന്ദി അറിയിക്കുന്നു..

Responsive Web Design #11

ഇവന്റ് വരെ ഓരോ സെക്കൻഡിലും


മാനുഷിക സേവനങ്ങളെ മാനിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ മനുഷ്യാവകാശ വകുപ്പ് കെഎംസിസി ഖത്തറിനെ ആദരിച്ചു. ഖത്തർ മനുഷ്യാവകാശ ദിനത്തിലും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തിലും (2021 നവംബർ) അറബ്, അറബ് ഇതര സമൂഹങ്ങളുടെ തലവന്മാരെ ആദരിക്കുന്നതിനാണ് ചടങ്ങ്..

Responsive Web Design #11

സമീക്ഷ പരിപാടി


ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഹ്യൂമൻ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ് പുരസ്കാരം കെ എം സി സിക്ക്. മികച്ച സാമൂഹ്യ സേവനങ്ങൾക്കു ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഹ്യൂമൻ റൈറ്റ്സ് ഡിപ്പാർട്ട്മന്റ് നൽകുന്ന സാമൂഹ്യ സംഘടനകൾക്ക് ഉള്ള അവാർഡിന് ഖത്തർ കെ.എം.സി.സി. അർഹമായി. ഈ ബഹുമതിക്ക് കെ എം സി സി യെ അർഹമാക്കിയത് കോവിഡ് കാലത്ത് കെ എം സി സി നടത്തിയ മികച്ച പ്രവർത്തനങ്ങളാണ്. ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനാചരണത്തിന്റെയും ഭാഗമായി അറബ്, അറബേതര സമൂഹങ്ങളുടെ തലവന്മാരെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് കെ എം സി സി സംസ്ഥാന അദ്ധ്യക്ഷൻ എസ് എ എം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി എന്നിവർ കേണൽ സാലിം സാദ് അൽ ദോസരി (അസി. ഡയറക്ടർ, ഹ്യുമൻ റൈറ്റ്സ് ഡിപ്പാർട്ടമെന്റ്) യിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി. മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യാമി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ , ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷൻ ഓഫീസർ ഫൈസൽ ഇന്ത്യൻ എമ്പസി അപെക്സ് ബോഡികളായ ഐ സി സി, ഐ സി ബി എഫ് എന്നീ സംഘടനകൾക്കും ഫിൻക്യു എന്ന സംഘടനയ്ക്കും ആദരവ് ലഭിച്ചു. കെ എം സി സിക്കിതൊരു വലിയ അംഗീകാരമാണ്. അർഹിക്കുന്ന അംഗീകാരം. അതൊരു വല്ലാത്ത സന്നിഗ്ദ്ധ ഘട്ടമായിരുന്നു. മാനവ രാശി പകച്ചു നിന്ന് പോയ സന്ദര്‍ഭം. കുടം തുറന്നു വിട്ട ഭൂതത്തെപ്പോലെ ദൃഷ്ടി ഗോചരമല്ലാത്ത ഒരു വൈറസ് ലോക മാസകലം പടര്‍ന്നു പിടിച്ചു ലോകം വിറങ്ങലിച്ചു പോയ സന്ദര്‍ഭം. എല്ലാ വിമാനയാത്രകളും റദ്ദാക്കപ്പെട്ട സമയം. ഇന്ത്യക്കാരായ പതിനായിരക്കണക്കിനാളുകളാണ് ഖത്തറില്‍ പെട്ട് പോയത്. അവരില്‍ സന്ദര്‍ശനത്തിനു വന്നവര്‍, ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങേണ്ടവര്‍, രോഗികള്‍, ജോലി തേടി വന്നവര്‍, തുച്ഛമായ വേതനത്തിന്ജോലി ചെയ്യുന്നവര്‍ കുടുംബത്തിന്‍റെ ആഗ്രഹ സഫലീകരണത്തിനായി ചുരുങ്ങിയ ദിവസത്തേക്ക്പരിമിതമായ സൌകര്യത്തില്‍ കൊണ്ട് വന്നവര്‍ എല്ലാം ഉണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ യാത്രാ വിമാനങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടതോടെ ജീവിതം നിശ്ചലമായിപ്പോയവര്‍. എങ്ങനെയെങ്കിലും അവരവരുടെ നാട്ടിലെത്തിയാല്‍ മതി എന്ന് മാത്രം വിലപിച്ചു കരഞ്ഞവര്‍. അവരില്‍ താമസസ്ഥലം നഷ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നു. ഭക്ഷണമില്ലാതെ വലഞ്ഞവര്‍, ദിവസക്കൂലിക്ക് ജോലിയെടുത്തിരുന്നവര്‍, ടാക്സിയും, ലിമോസിനും ഓടിച്ചും മറ്റു കായികാധ്വാനം ചെയ്തും അന്നന്നത്തെ അന്നം കണ്ടെത്തിയിരുന്നവര്‍, മരുന്ന് തീര്‍ന്നു പോയ രോഗികള്‍ എല്ലാവരും ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തിലാണ് കെ എം സി സി പ്രവര്‍ ത്തകര്‍ രംഗത്തിറങ്ങുന്നത്. ഖത്തറില്‍ നമുക്കതൊരു വെല്ലു വിളിയായി രുന്നു. വിവിധ ഭാഗങ്ങളില്‍, വിവിധ കോമ്പൌണ്ടുകളില്‍ , ആളുകള്‍ പട്ടിണിയാണെന്ന ഫോണ്‍ വിളികള്‍ വന്നു കൊണ്ടേ ഇരിക്കുന്നു. മരുന്ന് തീര്‍ന്നു പോയതിന്റെ ആശങ്കകള്‍. നിര്‍ധനനും ധനികനും പുറത്തിറങ്ങാന്‍ സാധിക്കാതെ വീട്ടില്‍ കുടുങ്ങിയ സന്ദര്‍ഭം. നിയമം കടുകട്ടി. കര്‍ശനമായ നിരീക്ഷണങ്ങള്‍. പക്ഷെ നമ്മുടെ വളണ്ടിയര്‍മാര്‍ പതിവ് പോലെ സ്വന്തത്തെ മറന്നു രംഗത്തിറങ്ങി. അവര്‍ ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണക്കിറ്റുകളും പാകം ചെയ്ത ഭക്ഷണവും എത്തിച്ചു. മരുന്നില്ലാത്തവര്‍ക്ക് മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കി. തനിക്കെന്തു സംഭവിക്കുമെന്ന് അവര്‍ ഓര്‍ത്തതേ ഇല്ല. മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത പകര്‍ച്ച വ്യാധിയാണ്, അത് കാട്ട് തീ പോലെ പടരുകയാണ്, എന്നൊന്നും ആലോചിച്ചു അവര്‍ പകച്ചു നിന്നില്ല. 24 മണിക്കൂറും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തുമാമയിലുള്ള കെ എം സി സി ഓഫീസ് സജീവമായിരുന്നു. പതിനായിരക്കണക്കിനു ഫുഡ് കിറ്റുകള്‍ കെ എം സി സി ഓഫീസില്‍ ശേഖരിക്കപ്പെടുകയും, വിതരണം ചെയ്യപ്പെടുകയും ചെയ്തു. വിവിധ ജില്ലാ മണ്ഡലം / പഞ്ചായത്ത് / മുനിസിപ്പൽ കമ്മിറ്റികള്‍ അവരവരരുടെ മേഖലകളിൽ രംഗത്തിറങ്ങി. ദോഹയിലെ സൂപ്പര്‍ /ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഫുഡ് സ്റ്റോറുകളും നമ്മെ സഹായിച്ചു. അന്നത്തെ ഇന്ത്യന്‍ അമ്പാസിഡര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഐസിബിഎഫിന്റെ നേതൃത്വത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമുണ്ടാക്കി. അവിടെയും കെ എം സിസി അതിന്റെ സാന്നിധ്യമറിയിച്ചു. മറ്റു ചില സംഘടനകളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയമടക്കമുള്ള വിവിധ മന്ത്രാലയങ്ങള്‍, ഖത്തര്‍ ചാരിറ്റി, വിവിധ ചാരിറ്റി ഏജന്‍സികള്‍ എല്ലാവരുമായി കെ എം സി സി കൈകോര്‍ത്തു. ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ചു. താമസ സൗകര്യമൊരുക്കി. നാട്ടില്‍ യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുമായിച്ചേര്‍ന്നു ഇന്ത്യയില്‍ നിന്നും ഖത്തറില്‍ നിന്ന് തന്നെ റെഡ് ക്രസന്റ് വഴിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴിയും മരുന്നുകള്‍ സംഘടിപ്പിച്ചു നല്‍കി. താമസ സൗകര്യം ഇല്ലാത്തവര്‍ , കൊറോണ രോഗ ബാധിതരായി ചികിത്സ കഴിഞ്ഞിറങ്ങിയവര്‍ക്ക് പലര്‍ക്കും ഉണ്ടായിരുന്ന താമസ സൗകര്യം നഷ്ടപ്പെട്ടു പോയി. ആസ്പത്രികളില്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ ടെസ്റ്റ് പോസിറ്റിവ് ആയവരോട് അവരവരുടെ താമസസ്ഥലത്ത് തന്നെ തുടരാനാണ് ആ സമയത്ത് അധികൃതര്‍ ആവശ്യപ്പെട്ടത്. പല കുടുംബങ്ങളും കൂട്ടത്തോടെ പോസിറ്റീവ് ആയതിന്റെ പേരില്‍ ഒറ്റപ്പെട്ടു. അങ്ങനെ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്തി അവര്‍ക്ക് പാകം ചെയ്താ ഭക്ഷണം എത്തിക്കുന്ന ശ്രമകരമായ ദൌത്യം കെ എം സി സി ഏറ്റെടുത്തു. അടുത്ത ദൌത്യം ഇവിടെ കുടുങ്ങിപ്പോയ ആളുകളെ നാട്ടിലെത്തിക്കുക എന്നതായിരുന്നു. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുക എന്നതായിരുന്നുവല്ലോ പോംവഴി.ഇന്ത്യാ ഗവണ്മെന്റ് വന്ദേ ഭാരത് പരിപാടിയിലൂടെ വളരെ പരിമിതമായ വിമാനയാത്രാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അത് തികയുമായിരുന്നില്ല. ഇവിടെ കുടുങ്ങിപ്പോയ ആളുകളില്‍ പലരും മാസ് ഹിസ്റ്റിരിയ ബാധിച്ചവരെപ്പോലെയായിരുന്നു. പാതിരാവുകളില് ഉറങ്ങാതെ ഫോണ്‍ വിളിക്കുകയും ഉറക്കെ കരയുകയും, രക്ഷിക്കണേ എന്ന് പറഞ്ഞു നിലവിളി ക്കുകയും ചെയ്യുന്നവര്‍ , രോഗികള്‍, മക്കളെ സന്ദര്‍ശിക്കാന്‍ വന്നു കുടുങ്ങിപ്പോയ പ്രായം ചെന്ന മാതാപിതാക്കള്‍ അങ്ങനെ എല്ലാവരും ചെര്‍ന്നുണ്ടാക്കിയ സമ്മര്‍ദ്ധങ്ങള്‍. മാനസിക സമര്‍ദ്ദം ഉള്ളവര്‍ക്ക് കൌണ്‍സിലിംങ്ങിന് ഏര്‍പ്പാട് ചെയ്തു. കെ എം സി സി അമാന്തിച്ചു നിന്നില്ല. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു. എംബസ്സിയും, മറ്റു അധികൃതരും സഹകരിച്ചു. വിവിധ കീഴ്ഘടകങ്ങള്‍ അടക്കം 36 വിമാനങ്ങള്‍ വഴി ആയിരക്കണക്കിന് ആളുകളെ നാട്ടിലേക്ക് അയക്കാന്‍ സാധിച്ചു. ഏതാണ്ട് എല്ലാ വിമാനങ്ങളിലും അര്‍ഹരായവര്‍ക്ക് സൌജന്യ യാത്ര ഒരുക്കി. അതിനായി വ്യാപാര വാണിജ്യ മേഖലയിലെ ആളുകള്‍ സഹകരിച്ചു. കോവിഡ് മൂലം മരണമടഞ്ഞവരുടെ മരണാനന്തര കർമ്മങ്ങൾക്ക് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റിയായ അൽ ഇഹ്സാൻ സജീവമായി രംഗത്തുണ്ടായിരുന്നു. പലരും ഭീതിയോടെ മാറിനിന്നപ്പോൾ കെ എം സി സി സജീവമായി രംഗത്തുണ്ടായി. ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിലാവുകയും മാനസികമായി ബുദ്ധിമുട്ടുകയും ചെയ്ത സാഹചര്യത്തിൽ സമാശ്വസിപ്പിച്ചുകൊണ്ട് പ്രത്യേക കൗൺസിലിംങ്ങ് സെഷൻ ഒരുക്കി കെ എം സി സി ക്ക് മറ്റൊരു വെല്ലുവിളി കൂടി നേരിടേണ്ടി വന്നു. നമ്മുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ നിലനില്‍പ്പ്. വരുമാനാര്‍ഗ്ഗം പെട്ടെന്ന് നിശ്ചലമായപ്പോള്‍ സഹായിക്കാന്‍ കഴിയാതെ പോയ അംഗങ്ങള്‍. ആവശ്യക്കാര്‍ അനുദിനം കൂടി വരുന്നു. നേരത്തെ ഉപരോധം സൃഷ്ടിച്ച മാന്ദ്യത്തിനിടയിളും ഇക്കാലയളവില്‍ 1 6 കോടി രൂപയുടെ പദ്ധതി വിഹിതം നല്‍കാന്‍ സാധിച്ചത് പലര്‍ക്കും സഹായമായി. അത് നല്‍കാന്‍ സാധിച്ചത് സ്നേഹ സുരക്ഷാ പദ്ധതി വഴിയാണ്. അതെ പോലെനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടു ചെന്ന നമ്മുടെ അനേകം പ്രവര്‍ത്തകരും മറ്റുള്ളവരും. പട്ടിണിയില്‍ ആയിപ്പോയ അവര്‍ക്ക് നാട്ടില്‍ ഭക്ഷണ കിറ്റുകളും, സാമ്പത്തിക സഹായങ്ങള് എത്തിച്ചു നല്‍കി നമ്മുടെ വിവിധ ഘടകങ്ങള്‍. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും വലിയ പ്രവര്‍ത്തങ്ങളാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഖത്തറിലെ കെ എം സി സി കാഴ്ച വെച്ചത്. അതും വലിയ ഒച്ചപ്പാടോ പബ്ലിസിറ്റി ഗിമ്മിക്കുകളോ ഒന്നുമില്ലാതെ തന്നെ

Our Activities & Programs